Monday, June 13, 2011

പ്രിത്വിരാജിന്‍റെ അഹങ്കാരം

    പ്രിത്വിരാജിന്റെയും,ഭാര്യയുടെയും ഏഷ്യാനെറ്റ്‌ ടീവിയില്‍  ഉണ്ടായിരുന്ന ഇന്റെര്‍വ്യൂ കണ്ടു .അതിനെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍
             
                       താങ്കള്‍ പറഞ്ഞല്ലോ ആദ്യത്തെ സിനിമയ്ക്ക് ഒരു പ്രവേശനം മാത്രം അച്ഛന്‍റെ പേര് കൊണ്ട് ഉണ്ടായിട്ടോ ള്ളൂ.. അതിനു ശേഷം കഷ്ട്ടപെട്ടു ആണ് ഇവിടെ വരെ എത്തിയതെന്ന്...താങ്കള്‍ എന്ത് ബുദ്ധിമുട്ട് ആണ് അനുഭവിച്ചത് ?
  ഒരു ചാന്‍സിനു വേണ്ടി ഇപ്പോഴും ആയിരകണക്കിന് കുട്ടികള്‍ നടക്കുന്നുണ്ട്,പണ്ട് സിനിമയില്‍ അഭിനയിക്കാന്‍ കോടമ്പക്കം പോയി കഷ്ട്ടപെട്ട കഥകള്‍ താങ്കള്‍ക്ക് വല്ലതും അറിയോ?  രക്ഷപെട്ട താരങ്ങളെ നാം അറിയു .മറിച്ചു
അവിടെ പോയി ജീവിതം ഇല്ലാതായ പാവങ്ങളെ  ആരും അറിയില്ല . ഈ പഴയ കാര്യങ്ങള്‍ തന്‍റെ അമ്മയായ  മല്ലിക ചേച്ചിയോട് ചോദിച്ചു മനസിലാക്കി വെക്കുന്നത് നന്ന് .
            മാത്രവുമല്ല സിനിമയില്‍  വന്ന സമയം മുതല്‍  "സ്റ്റോപ്പ്‌ വയലെന്‍സ് ,ചക്രം ,സ്വപ്നകൂട്...അങ്ങിനെ കുറെ നല്ല സംവിധായകരുടെ സിനിമകള്‍ കിട്ടിയതോ ?
            പിന്നെ താങ്കള്‍ക്ക് നേരെ ഇവിടെ കുറച്ചു ഫാന്‍സ് കാരും,സംഘടനകാരും അഴിച്ചുവിട്ട ചീഞ്ഞ കളികള്‍ മനസ്സിലാക്കി  താങ്കളുടെ കൂടെ നിന്ന നല്ലവരായ
പ്രേക്ഷകരുടെ പ്രോത്സാഹനം  ചെറുതാണോ?
                                                    പിന്നെ താങ്കള്‍ പറഞ്ഞ ഒരു കാര്യം "ആദാമിന്‍റെ മകന്‍ അബു "അവാര്‍ഡ്‌ കിട്ടിയത് കൊണ്ടാണ് ഇവിടെയുള്ള  പ്രേക്ഷകര്‍ അറിഞ്ഞത് ,അത്തരം സിനിമകള്‍ക്ക് ഇവിടെ പ്രേക്ഷകര്‍ ഇല്ല എന്നും .
                                                 ചിതംബരം എന്ന ആര്‍ട്ട് സിനിമ  50 ദിവസം ഓടിയ സിനിമാപ്രേമികളുടെ  നാട് ആണ് ഇത്. ആ പ്രേക്ഷകര്‍ ഇപ്പോയും,പുതിയ തലമുറയിലും ഉണ്ടെന്നു താങ്കള്‍ മറക്കരുത്.
                                  'അച്ഛനുറങ്ങാത്ത വീട്' സലിംകുമാര്‍ നായകന്‍ ആണെന്ന് അറിഞ്ഞിട്ടു തന്നെയാണ് മലയാളികള്‍ കണ്ടത് .,ഡോ:ബിജു സംവിധാനം 'സൈറ'എന്ന സിനിമയ്‍ക്ക് തിയ്യേറ്റര്‍ കിട്ടാത്തതില്‍ കേരളത്തിലെ പല മീഡിയകളിലും   പ്രതിഷേധം ഉണ്ടായിരുന്നു, എന്തിനു ഗള്‍ഫിലെ റേഡിയോയില്‍ പോലും ആ പ്രതിഷേധ സ്വരം  കേള്‍ക്കാമായിരുന്നു .അതിന്‍റെ എല്ലാം ഫലം ആണ് "T D ദാസന്‍ പോലെയുള്ള ചെറിയ സിനിമകള്‍ക്ക്  തിയ്യേറ്റര്‍
കിട്ടി കൊണ്ടിരിക്കുന്നതും ..
                                           
                                     പിന്നെ വൈന്‍ ഭാര്യ കഴിക്കും  എന്ന് പറഞ്ഞപ്പോള്‍  .താങ്കള്‍ അതിനെ ന്യായികരികാന്‍ ഒന്ന് ശ്രമിച്ചു .'ചുമ്മാ വെച്ചിരികെ ഒള്ളു കഴികില്ല '
ഹ ..ഹ  താങ്കളുടെ അഭിനയം വളരെ മോശം ആയിരുന്നു  ആ സമയത്ത് ..സാധിക്കുമെങ്കില്‍ ആ ക്ലിപ്പ് ഒന്ന് കണ്ടു നോക്ക്
                                       സാരമില്ല പ്രിത്വി  ഭാര്യ അറിയാതെ പറഞ്ഞു പോയതല്ലേ .
മുംബൈയില്‍ ജോലി ചെയ്യുന്നത് കൊണ്ട് കേരളത്തിലെ സ്ത്രീകള്‍ വെള്ളമടി തുടങ്ങിയിട്ടില്ല എന്ന കാര്യം അറിയില്ലായിരിക്കും ..ക്ഷമി

                                        പിന്നെ എങ്ങിനെയ പ്രിത്വി  ഹോളിവുഡില്‍  .സംവിധായകനും ,നിര്‍മ്മാതാവും ബ്രുസ് വില്ലീസ്‌  വേണോ മെല്‍ ഗിപ്സണ്‍ വേണോ എന്ന് ആലോചിക്കും  .എന്നിട്ടാണ് നടനെ തിരഞ്ഞെടുക്കുന്നത് .
     മലയാളത്തില്‍ ആദ്യം നടനെ വന്നു നിര്‍മ്മാതാവ് കാണും ,അതിനു ശേഷം നടന്‍ തീരുമാനിക്കും ആരെല്ലാം എന്ന് .  
   അതിനു ഒരു മാറ്റം  വേണം എന്ന് കരുതിയാണ് താങ്കളെ പോലുള്ളവരെ വളര്‍ത്തിയത്‌ .. താങ്കളും തുടരുന്നത്  ആ പാത തന്നെ ...പ്രേക്ഷകര്‍  ആരായി??
                                             പണ്ട് ഇന്നുള്ള മീഡിയകള്‍  കുറവ് ആയിരുന്നു അതുകൊണ്ട് .അന്ന് അഹങ്കാരം നടന്മാര്‍  കാണിച്ചാല്‍  കേട്ടറിവും ,വഴിച്ചുള്ള  അറിവും മാത്രം ഒള്ളു.അതുകൊണ്ട് എല്ലാം പ്രേക്ഷകര്‍ ക്ഷമിച്ചു
        ഇന്നു എല്ലാം നേരിട്ട് കാണുകയാണ് അത് കൊണ്ട് ക്ഷമിക്കാന്‍ ബുദ്ധിമുട്ട് ആണ് .താങ്കള്‍ അഹങ്കാരിയാണ്  എന്നു സ്വയം  പറയുമ്പോള്‍ പ്രേക്ഷകരെ വെല്ലുവിളിക്കുകയാണോ ???
                       താങ്കളുടെ പൗരുഷം നിറഞ്ഞ നടനെയാണ് ഞങ്ങള്‍ ഇഷ്ട്പെട്ടത്‌ അല്ലാതെ അഹങ്കാരിയെ അല്ല



                                                                               മുഹമ്മദ്‌ രാജീവ്‌
                                                                                ദോഹ -ഖത്തര്‍

                                 

Wednesday, June 8, 2011